വേഗം സുഖം പ്രാപിക്കട്ടെ; ട്രംപിനും മെലാനിയക്കും സന്ദേശവുമായി മോദി
കൊവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും വേഗം സുഖം പ്രാപിക്കാൻ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുഹൃത്ത് ട്രംപ് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് മോദി ട്വീറ്റ് ചെയ്തു
കൊവിഡ് ബാധയെ കുറിച്ചുള്ള യഥാർഥ വിവരങ്ങൾ ഇന്ത്യയും ചൈനയും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.