24 മണിക്കൂറിനിടെ 2,59,170 പേർക്ക് കൂടി കൊവിഡ്; 1761 പേർ മരിച്ചു
രാജ്യത്ത് തുടർച്ചയായ ആറാം ദിവസം കൊവിഡ് പ്രതിദിന കേസുകൾ രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി രണ്ടര ലക്ഷത്തിനും മുകളിലാണ് രാജ്യത്തെ പ്രതിദിന വർധനവ്
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,53,21,089 ആയി ഉയർന്നു. 1761 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 1,80,530 ആയി ഉയർന്നു
24 മണിക്കൂറിനിടെ 1,54,761 പേർ രോഗമുക്തരായി. 1,31,08,582 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 12.71 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.