ക്യൂബക്ക് പുതിയ നായകൻ: കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി മിഗുവേൽ മാരിയോ ഡയസ് കാനലിനെ തെരഞ്ഞെടുത്തു
ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി മിഗുവേൽ മാരിയോ ഡയസ് കാനലിനെ തെരഞ്ഞെടുത്തു. പാർട്ടിയുടെ എട്ടാമത് സമ്മേളനത്തിൽ വെച്ചാണ് കാനലിനെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്‌ട്രോ അടുത്തിടെ പാർട്ടി ജനറൽ സെക്രട്ടറി പദവി ഒഴിഞ്ഞിരുന്നു.
കാനൽ 1994 മുതൽ 2003 വരെ വില്ലാ ക്ലാര പ്രൊവിൻസിലെ കമ്മ്യൂണിറ്റി നേതാവായി പ്രവർത്തിച്ചിരുന്നു. പിന്നീട് ക്യൂബൻ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009-12 കാലത്ത് വിദ്യാഭ്യാസ മന്ത്രിയായി പ്രവർത്തിച്ചു.