24 മണിക്കൂറിനിടെ 19,968 പേർക്ക് കൂടി കൊവിഡ്; 673 പേർ മരിച്ചു
രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും കുറവ്. ഏറെ കാലത്തിന് ശേഷം പ്രതിദിന വർധനവ് ഇരുപതിനായിരത്തിൽ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,968 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
അതേസമയം 673 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 5,11,903 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 2,24,187 പേരാണ് ചികിത്സയിൽ കഴിയുന്നത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,847 പേർ രോഗമുക്തി നേടി. ഇതുവരെ കൊവിഡിൽ നിന്ന് മുക്തരായവരുടെ എണ്ണം 4.20 കോടി കടന്നു.