കേന്ദ്ര നിലപാടുകൾ ഡെമോക്ലസിന്റെ വാൾ; സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കാര്യമായി ബാധിച്ചെന്നും ധനമന്ത്രി
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരം ആരംഭിച്ചത്. ജി എസ് ടി കുടിശ്ശിക വൈകിപ്പിക്കുന്നതും വായ്പ എടുക്കുന്നതിലെ നിബന്ധനകളും സർക്കാരിനെ പ്രതികൂലമായി ബാധിച്ചു.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സമീപനം സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയുടെ മേൽ ഡമോക്ലസിന്റെ വാൾ പോലെ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയാണ്. കിഫ്ബിക്കെതിരായ നീക്കങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി.
ആരോഗ്യമേഖലയിൽ പോലും കേന്ദ്രസർക്കാർ ചെലവുകൾ ഗണ്യമായി ഉയർത്തിയില്ല. ഇത്തരമൊരു നയം മൂലം ലോകത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം ഗ്രസിച്ച രാജ്യമാണ് ഇന്ത്യ. ഈ വർഷത്തെ ആദ്യ പാദത്തിൽ ആഗോള ഉത്പാദനം പത്ത് ശതമാനം ഇടിഞ്ഞപ്പോൾ ഇന്ത്യയിൽ ഉത്പാദനം 25 ശതമാനമാണ് ഇടിഞ്ഞത്.
കിഫ്ബിക്കെതിരായ സംഘടിത നീക്കങ്ങൾ ചില നിക്ഷ്പ്ത കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് 2019-20 ഫിനാൻസ് അക്കൗണ്ട് റിപ്പോർട്ട് നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.