പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും; സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് വിലയിരുത്താന്‍ നിയോഗിച്ച സമിതി കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിവാഹപ്രായം ഉയര്‍ത്തണമെന്ന ആവശ്യം സമിതി ശക്തമായി ഉന്നയിച്ചതായാണ് സൂചനകള്‍.
ജയ ജെയ്റ്റ്ലി അധ്യക്ഷയായ 10 അംഗ സമിതിയെ കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. നിലവില്‍ 18 വയസ്സാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം. പെണ്‍കുട്ടികളുടെ ആരോഗ്യനില, പോഷകാഹാരലഭ്യത, പ്രസവാനുപാതം, ലിംഗാനുപാതം തുടങ്ങിയവ പരിശോധിച്ചാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്.
കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. വിവാഹ പ്രായം ഉയര്‍ത്തണമെന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചത്.