ബംഗളൂരുവിൽ ലഹരിമരുന്ന് നിശാപാർട്ടി; മലയാളി യുവതികളടക്കം 28 പേർ അറസ്റ്റിൽ
ബംഗളൂരുവിൽ മലയാളികളുടെ നേതൃത്വത്തിൽ നിശാപാർട്ടി. നിരവധി ലഹരിവസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അഭിലാഷ് എന്ന സംഘാടകനും മലയാളികളായ നാല് യുവതികളുമടക്കം 28 പേർ അറസ്റ്റിലായി. അനേക്കൽ ഗ്രീൻവാലി റിസോർട്ടിലായിരുന്നു ലഹിമരുന്ന് നിശാപാർട്ടി നടന്നത്.
ഐടി ജീവനക്കാരും കോളജ് വിദ്യാർഥികളുമാണ് പിടിയിലായത്. അറസ്റ്റിലായ 28 പേരിൽ മൂന്ന് പേർ ആഫ്രിക്കൻ സ്വദേശികളാണ്. നിരോധിത ലഹരിവസ്തുക്കളും ഇവരിൽ നിന്ന് കണ്ടെത്തി. പതിനാല് ബൈക്കുകൾ, ഏഴ് കാറുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു. ജെഡിഎസ് നേതാവ് ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്.