ബംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു
മലയാളി വിദ്യാർഥി ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ബീച്ച് റോഡ് മർകുറി ഹൗസിൽ റഷീദ് മുനഫറിന്റെയും ഹൗലത്ത് ബീവിയുടെയും മകൻ മബ്നാൻ (16) ആണ് മരിച്ചത്.
ബംഗളൂരു ലിംഗരാജപുരം ജ്യോതി ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. 20 വർഷമായി റഷീദ് മുനഫറും കുടുംബവും ബംഗളൂരു ഖാണറി റോഡിലെ വസതിയിലാണ് താമസം. പരീക്ഷ കഴിഞ്ഞ് മബ്നാൻ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. സഹപാഠിയോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വൈറ്റ്ഫീൽഡിൽവെച്ച് ബി.എം.ടി.സി ബസുമായി കൂട്ടിയിടിച്ചാണ് അപകടം.