Monday, January 6, 2025
Kerala

ജിഎസ്ടി നഷ്ടപരിഹാരം; ആർബിഐയിൽ നിന്ന് വായ്പ്പയെടുക്കൽ പ്രായോഗികമല്ല: ധനമന്ത്രി

തിരുവനന്തപുരം: ജിഎസ്‍ടി നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് മൂലമുണ്ടായ വരുമാന നഷ്‍ടം സംസ്ഥാനം ആർബിഐയിൽ നിന്ന് വായ്പയെടുത്ത് നികത്തണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളുടെ വായപ പരിധി അര ശതമാനം ഉയര്‍ത്തിയത് കൊണ്ടുമാത്രം ഗുണമുണ്ടാകില്ല സമാന നിലപാടുള്ള സംസ്ഥാനങ്ങളുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയ ശേഷം കേന്ദ്രത്തെ, തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നും ധനമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം ജിഎസ്ടി നഷ്ടം നികത്താൻ സംസ്ഥാനങ്ങൾക്ക് നേരിട്ട് വായ്പ നൽകാനുള്ള കേന്ദ്ര നിർദേശത്തെ ആർബിഐ അനുകൂലിക്കാൻ ഇടയില്ലെന്ന റിപ്പോർട്ടുമുണ്ട്. സംസ്ഥാനങ്ങൾക്കുള്ള വായ്‍പാ വിതരണത്തിന്‍റെ ചുമതല ആർബിഐ നേരിട്ട് വഹിക്കേണ്ടതില്ലെന്നും ഈ ചുമതല കേന്ദ്രസർക്കാർ തന്നെ നിർവഹിക്കട്ടെയെന്നുമാണ് ആർബിഐ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *