Monday, January 6, 2025
National

അച്ഛന് ഏറെ ഇഷ്ടമുള്ള സ്ഥലം’; കെടിഎം അഡ്വഞ്ചറില്‍ രാഹുൽ ഗാന്ധിയുടെ ലഡാക്ക് ട്രിപ്പ്

മുന്‍ പ്രധാനമന്ത്രിയും തന്റെ പിതാവുമായ രാജീവ് ഗാന്ധിയുടെ ജന്മദിനം ഈസ്‌റ്റേണ്‍ ലഡാക്കിലെ പോങോങ് തടാകത്തില്‍ ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി ബൈക്ക് മാര്‍ഗം ലഡാക്കിലേക്ക് പുറപ്പെട്ടു. ഒരു ടൂറിസ്റ്റ് ക്യാംപില്‍ രാത്രി ചെലവഴിക്കുന്ന രാഹുല്‍, ലെയില്‍ 500 ഓളം യുവാക്കളുമായി സംവാദം നടത്തും.

രാഹുൽ ഗാന്ധിയുടെ ആദ്യ ലഡാക്ക് സന്ദര്‍ശനമാണിത്.തന്‍റെ പിതാവിന് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പാൻഗോങ് തടാകമെന്ന് രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു.

2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ ലഡാക്ക് സന്ദർശനമാണിത്.

30 അംഗ ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ (എൽഎഎച്ച്‌ഡിസി)-കാർഗിൽ തിരഞ്ഞെടുപ്പിനും അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം.

സെപ്തംബർ 10ന് നടക്കാനിരിക്കുന്ന കാർഗിൽ ഹിൽ കൗൺസിൽ തെരഞ്ഞെടുപ്പിനായി കോൺഗ്രസും നാഷണൽ കോൺഫറൻസും ഭാരതീയ ജനതാ പാർട്ടിക്കെതിരെ (ബിജെപി) തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *