Monday, January 6, 2025
National

‘ജി20 ക്കെതിരെ വി20 സംഘടിച്ചു’; സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രം പൊലീസ് അടപ്പിച്ചു

ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രം ‘സുർജിത് ഭവൻ’ പൊലീസ് അടപ്പിച്ചു.ജി20 ക്കെതിരെ വി20 പരിപാടി സംഘടിപ്പിക്കുന്നതിനെതിരെയാണ് നടപടി. പരിപാടിക്ക് മുൻ‌കൂർ അനുമതി വാങ്ങിയില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.

വിഷയുമായി ബന്ധപ്പെട്ട് ഡിസിപി യെ കാണുമെന്നും സിപിഐഎം പ്രധിനിധികൾ കൂട്ടിചേർത്തു.അതേസമയം പൊലീസ് നടപടിയെ കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു. പ്രതിപക്ഷത്തിനെതിരായ നടപടികളുടെ ഭാഗമാണ് പൊലീസ് നീക്കമെന്ന് ജയറാം രമേശ് പറഞ്ഞു.

ഇന്നലെ മുതൽ തുടങ്ങിയ പരിപാടിയാണ് വി20 . എന്നാൽ തങ്ങളുടെ ഓഫീസിന് അകത്ത് നടത്തുന്ന പരിപാടിക്ക് അനുമതിയുടെ അവശ്യമില്ലെന്നാണ് സിപിഐഎം പ്രതിനിധികൾ പറയുന്നത്. ജി20 സമ്മേള്ളനത്തിനെതിരെയാണ് സിപിഐഎം വി 20 എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. പൊലീസ് അകത്തേക്കോ പുറത്തോക്കോ ആളുകളെ കടത്തി വിടുന്നില്ലെങ്കിലും സിപിഐഎം പരിപാടിയുമായി മുൻപോട്ട് പോവുകയാണ്.

ഓഫീസിൻറെയുള്ളിൽ പരിപാടി ഇപ്പോഴും നടക്കുന്നുണ്ട്. പരിപാടിയിൽ വിവിധ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയുന്നുണ്ടെന്നും സിപിഐഎം പ്രതിനിധികൾ അറിയിച്ചു. പരിപാടിയിൽ ഇന്നലെ ബൃന്ദ കാരാട്ടും ജയറാം രമേശും പോലെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *