Friday, January 10, 2025
National

എൻഡിഎയിൽ ഒരു പാർട്ടിയും ചെറുതല്ല, രാജ്യത്തെ ജനങ്ങളോട് എൻഡിഎ പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

എൻഡിഎ യോഗത്തിൽ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. NDA എന്നാൽ New India, Development, Aspiration എന്ന് മോദി പറഞ്ഞു. എൻഡിഎ, സഖ്യത്തിന്റെയും സംഭാവനയുടെയും പ്രതീകമാണ്. എൻഡിഎയിൽ ഒരു പാർട്ടിയും ചെറുതോ വലുതോ അല്ല. നാമെല്ലാവരും ഒരേ ലക്ഷ്യത്തിലേക്കാണ് ഒരുമിച്ച് നടക്കുന്നത്. രാജ്യത്തെ ജനങ്ങളോട് എൻഡിഎ പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രം ആദ്യം, രാഷ്ട്രത്തിന്റെ സുരക്ഷ ആദ്യം, പുരോഗതി ആദ്യം, ജനങ്ങളുടെ ശാക്തീകരണം ആദ്യം എന്നതാണ് അതിന്റെ പ്രത്യയശാസ്ത്രം എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തായിരുന്നപ്പോഴും നല്ല രാഷ്ട്രീയമാണ് ചെയ്തത്. അന്നത്തെ സർക്കാരുകളുടെ അഴിമതികൾ പുറത്തുകൊണ്ടുവന്നു. ജനങ്ങളുടെ ജനവിധിയെ അവഹേളിച്ചില്ല. ഭരിക്കുന്ന സർക്കാരുകൾക്കെതിരെ ഞങ്ങൾ ഒരിക്കലും വിദേശ ശക്തികളുടെ സഹായം സ്വീകരിച്ചിട്ടില്ല. രാജ്യത്തിന് വേണ്ടിയുള്ള വികസന പദ്ധതികളിൽ ഞങ്ങൾ ഒരിക്കലും തടസ്സങ്ങൾ സൃഷ്ടിച്ചിട്ടില്ല എന്നും പ്രധാനമന്ത്രി എൻഡിഎ നേതാക്കളുടെ യോഗത്തിൽ പറഞ്ഞു.

കേരളത്തിൽ നിന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ജെആർപി നേതാവ് സി.കെ. ജാനു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *