രാജ്യത്തെ യുവാക്കളായ 71,000 പേർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമന ഉത്തരവ് നൽകും
രാജ്യത്തെ യുവാക്കളായ 71,000 പേർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമന ഉത്തരവ് നൽകും. യുവജനങ്ങൾക്കു കൂടുതൽ തൊഴിൽ സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാർ നടപടികളുടെ ഭാഗമായി തൊഴിൽ മേള. രാവിലെ 10.30ന് വീഡിയോ കോൺഫറൻസ് വഴി നിയമന ഉത്തരവുകൾ പ്രധാനമന്ത്രി ഉത്തവുകൾ കൈമാറും.
പുതുതായി നിയമിച്ചവരെ അദ്ധേഹം അഭിസംബോധന ചെയ്യുകയും ചെയ്യും. നിയമനം ലഭിയ്ക്കുന്നവർക്കുള്ളള്ള ഓൺലൈൻ പരിശീലന പരിപാടിയായ കർമയോഗി പ്രാരംധും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഒക്ടോബറിൽ നികത്തിയ ഒഴിവുകൾക്കു പുറമേ അധ്യാപകർ, ലക്ചറർമാർ, നഴ്‌സുമാർ, നഴ്‌സിങ് ഓഫീസർമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ, പാരാമെഡിൽ ജീവനക്കാർ തുടങ്ങിയ ഒഴിവുകളിലാണ് ഇന്നു നിയമന ഉത്തരവുകൾ നൽകുക.