Friday, April 11, 2025
National

അമരീന്ദറിന്റെ എതിർപ്പ് ഫലിച്ചില്ല; സിദ്ദുവിനെ പഞ്ചാബ് പിസിസി പ്രസിഡന്റായി നിയമിച്ചു

 

നവജ്യോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി നിയമിച്ചു. മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെയും അനുയായികളുടെയും കടുത്ത എതിർപ്പ് അവഗണിച്ചാണ് ഹൈക്കമാൻഡ് തീരുമാനം. സിദ്ദു പരസ്യമായി മാപ്പ് പറയണമെന്നതടക്കം അമരീന്ദർ സിംഗ് ആവശ്യപ്പെട്ടിരുന്നു.

സിദ്ദുവിനൊപ്പം നാല് വർക്കിംഗ് പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്. ദളിത്, ഹിന്ദു പ്രാതിനിധ്യം ഉറപ്പാക്കിയാണ് വർക്കിംഗ് പ്രസിഡന്റുമാരുടെ നിയമനം. അമരീന്ദർ സിംഗ് എതിർപ്പ് ഉയർത്തിയെങ്കിലും എംഎൽഎമാരുടെ അടക്കം പിന്തുണ സിദ്ദുവിന് ലഭിച്ചതാണ് നിർണായകമായത്്.

Leave a Reply

Your email address will not be published. Required fields are marked *