എ പി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു
എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. പുതിയ ഭാരവാഹി പട്ടികയിൽ 12 ദേശീയ വൈസ് പ്രസിഡന്റുമാർ, എട്ട് ദേശീയ ജനറൽ സെക്രട്ടറിമാർ, മൂന്ന് ജോയന്റ് സെക്രട്ടറിമാർ, 13 ദേശീയ സെക്രട്ടറിമാർ, വിവിധ പോഷക സംഘടനാ പ്രസിഡന്റുമാർ എന്നിവരെയാണ് പ്രഖ്യാപിച്ചത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് നിലവിൽ അബ്ദുള്ളക്കുട്ടി. സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്ത് ഒരു വർഷം തുടർന്നതിന് പിന്നാലെയാണ് ദേശീയ ഉപാധ്യക്ഷ സ്ഥാനം ലഭിക്കുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്.
രമൺ സിംഗ്, വസുന്ധരരാജ സിന്ധ്യെ, രാധാമോഹൻ സിംഗ്, ബൈജയന്ത് ജയ് പാണ്ഡ, രഘുബർ ദാസ്, മുകുൾ റോയി, രേഖാ വർമ, അന്നപൂർണദേവി, ഭാരതി ബെൻ ഷിയാൽ, ഡി കെ അരുണ, ചുംബ ആവോ എന്നിവരാണ് അബ്ദുള്ളക്കുട്ടിയെ കൂടാതെ മറ്റ് ദേശീയ വൈസ് പ്രസിഡന്റുമാർ