കരിപ്പൂർ സ്വർണക്കടത്ത്: ആകാശ് തില്ലങ്കേരിയെ ഇന്ന് ചോദ്യം ചെയ്യും
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതിയായ അർജുൻ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. സ്വർണക്കടത്ത് സംഘത്തിൽ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഷൂഹൈബ് വധക്കേസ് പ്രതി കൂടിയാണ് ആകാശ് തില്ലങ്കേരി
കേസിൽ നേരത്തെ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി അടക്കമുള്ളവരുടെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ആകാശ് തില്ലങ്കേരിക്കെതിരെ ഷാഫിയടക്കമുള്ളവർ മൊഴി നൽകിയതായാണ് സൂചന. കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.