ദുർമന്ത്രവാദം; ദമ്പതികളെ മർദ്ദിച്ച് മരത്തിൽ കെട്ടിയിട്ട് ഗ്രാമവാസികൾ
ദുർമന്ത്രവാദം നടത്തുന്നു എന്നാരോപിച്ച് ദമ്പതികളെ മർദ്ദിച്ച് മരത്തിൽ കെട്ടിയിട്ട് ഗ്രാമവാസികൾ. തെലങ്കാനയിലാണ് സംഭവം. അക്രമത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊൽകുരു ഗ്രാമത്തിൽ രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. യദയ്യ, ശ്യാമമ്മ എന്നീ ദമ്പതികൾ ദുർമന്ത്രവാദം നടത്തുന്നവരാണെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. കുറച്ചുപേർ ചേർന്ന് വീട്ടിൽ കയറിൽ വലിച്ചിഴച്ച് ഇവരെ ഗ്രാമവാസികൾ മരത്തിൽ കെട്ടിയിടുകയായിരുന്നു. സംഘം ചേർന്ന് ആളുകൾ ഇവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ഇവരെ രക്ഷപ്പെടുത്തി.