ഇന്ത്യയുടെ ഇതിഹാസ അത്‍ലീറ്റ് ഒളിമ്പ്യൻ മിൽഖാ സിങ് അന്തരിച്ചു
ന്യൂഡൽഹി:ഇന്ത്യയുടെ ഇതിഹാസ അത്‍ലീറ്റ് ഒളിമ്പ്യൻ മിൽഖ സിങ് (91) അന്തരിച്ചു. മൂന്ന് ഒളിമ്പിക്സുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 1960 ഒളിമ്പിക്സ് 400 മീറ്ററിൽ നാലാം സ്ഥാനം നേടി. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടി 1958, 62 ഏഷ്യൻ ഗെയിംസ് വെള്ളി നേടി. പറക്കും സിംഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു. കോവിഡ് ബാധിതനായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ (85) കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഗോൾഫ് താരം ജീവ് മിൽഖാ സിങ് ഉൾപ്പെടെ 4 മക്കളുണ്ട്.