Monday, January 6, 2025
Kerala

ഇന്ത്യൻ ഫുട്‌ബോൾ മുൻ നായകൻ ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു

ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്റ്റൻ ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. 1960 റോം ഒളിമ്പിക്‌സിൽ പങ്കെടുത്ത ഫുട്‌ബോൾ ടീമിൽ അംഗമായിരുന്നു. 1962 ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ടീമിലെയും സാന്നിധ്യമായിരുന്നു അദ്ദേഹം.

1958 മുതൽ 1966 വരെ ഇന്ത്യൻ ടീമിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഏതാനും വർഷങ്ങൾക്ക് മുമ്പ് മറവി രോഗം ബാധിച്ചു. തുടർന്ന് എറണാകുളത്തെ വസതിയിൽ നിന്ന് അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല.

1966ലാണ് ദേശീയ ടീമിൽ നിന്നും വിരമിച്ചത്. പിന്നീട് സ്റ്റേറ്റ് ബാങ്കിന് വേണ്ടി കളിക്കാനിറങ്ങി. 1964ലെ എഫ് സി ഏഷ്യൻ കപ്പിൽ ഇന്ത്യൻ ടീമിനൊപ്പം വെള്ളി മെഡൽ സ്വന്തമാക്കിയ ചന്ദ്രശേഖരൻ 1959, 1964 ഏഷ്യൻ കപ്പിൽ ഇന്ത്യൻ ടീമിനൊപ്പം വെള്ളി മെഡൽ നേടിയ അദ്ദേഹം 1959, 1964 മെർദേക്ക ടൂർണമെന്റിൽ വെള്ളി മെഡൽ നേടിയ ടീമിലും അംഗമായിരുന്നു. 1994 ൽ എഫ് സി കൊച്ചിന്റെ ജനറൽ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *