യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങിന്റെ അപരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുലായം സിങ് യാദവ് അന്തരിച്ചു
ലഖ്‌നോ: യുപിയിലെ മുന്‍ മുഖ്യമന്ത്രിയായിരുന്ന മുലായം സിങിന്റെ അപരനും അടുത്ത അനുയായിയെന്നും വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ അതേ പേരുള്ള മുലായം സിങ് യാദവ് അന്തരിച്ചു. 92 വയസ്സായിരുന്ന അദ്ദേഹം ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു.
മൂന്നു തവണ യുപി ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്ന മുലായം സിങ് യാദവ് മുന്‍ മുഖ്യമന്ത്രി മുലായത്തിന്റെ സഹപ്രവര്‍ത്തകനും പാര്‍ട്ടി സ്ഥാപകാംഗവുമാണ്. രണ്ട് പേരുടെ പേരിലുള്ള സാമ്യം അനാവശ്യമായ ശ്രദ്ധയ്ക്ക് കാരണമായിട്ടുണ്ട്.
മുലായം സിങ് യാദവ് ലളിതമായ ജീവിതം നയിച്ചിരുന്ന നേതാവായിരുന്നുവെന്നും അദ്ദേഹം നഗരജീവിതം ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അഖിലേഷ് യാദവ് അനുസ്മരിച്ചു.