Sunday, January 5, 2025
National

ദേശീയ നേതാക്കൾ കേരളത്തിൽ: അമിത് ഷാ ഇന്ന് കൊച്ചിയിൽ, യെച്ചൂരി കാസർകോട്

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാനഘട്ട പ്രചാരണത്തിനായി ദേശീയ നേതാക്കൾ കേരളത്തിൽ. എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൊച്ചിയിലെത്തും. രാഹുൽ ഗാന്ധി ഇന്ന് എറണാകുളം, കോട്ടയം ജില്ലകളിൽ പര്യടനം നടത്തും. സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കും

ഇന്ന് രാത്രി ഒമ്പത് മണിയോടെ അമിത് ഷാ കൊച്ചിയിലെത്തും. നാളെ രാവിലെ നെടുമ്പാശ്ശേരിയിൽ നിന്ന് ഹെലികോപ്റ്ററിൽ തൃപ്പുണിത്തുറയിലേക്ക്. പത്തരയ്ക്ക് സ്റ്റാച്യു ജംഗ്ഷനിൽ നിന്ന് പൂർണത്രയീശ ക്ഷേത്ര ജംഗ്ഷനിലേക്കുള്ള റോഡ് ഷോയിൽ അമിത് ഷാ പങ്കെടുക്കും.

പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ പൊൻകുന്നം ശ്രേയസ്സ് പബ്ലിക് സ്‌കൂൾ മൈതാനത്ത് പ്രസംഗിക്കും. രണ്ടരയ്ക്ക് പുറ്റിങ്ങൽ ദേവീ ക്ഷേത്ര മൈതാനത്ത് സംസാരിക്കും. തുടർന്ന് കഞ്ചിക്കോട് എത്തുന്ന അമിത് ഷാ അഞ്ച് മണിയോടെ റോഡ് ഷോയിൽ പങ്കെടുത്ത ശേഷം കോയമ്പത്തൂരിലേക്ക് പോകും

സീതാറാം യെച്ചൂരി രാവിലെ നീലേശ്വരത്ത് എം രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *