ജോഷിമഠ് ഭൗമപ്രതിഭാസം: ദുരന്തത്തിന് കാരണം എന്‍ടിപിസി ടണല്‍ നിര്‍മാണമല്ലെന്ന് പ്രാഥമിക നിഗമനം
ഉത്തരാഖണ്ഡിലെ ജോഷിമഠിലുണ്ടായ ദുരന്തത്തിന്റെ കാരണം എന്‍ടിപിസിയുടെ ടണല്‍ നിര്‍മാണമല്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ജോഷിമഠിലെ വെള്ളവും എന്‍ടിപിസി ടണലിലെ വെള്ളവും വ്യത്യസ്തമാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി കണ്ടെത്തി. ജെ പി കോളനിയില്‍ നിന്നും ഒലിച്ചിറങ്ങുന്ന ജലമാണ് പരിശോധിച്ചത്. വെള്ളത്തിന്റെ സാമ്പിളില്‍ സിമന്റോ എണ്ണയോ കണ്ടെത്താന്‍ ആയില്ലെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോഷിമഠിലെ ഭൂഗര്‍ഭ ജല സ്രോതസ് കണ്ടെത്താന്‍ പഠനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി തയാറാക്കിയ റിപ്പോര്‍ട്ട് അന്തിമമല്ലെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെക്രട്ടറി ഡോ. രഞ്ജിത് സിന്‍ഹ പറഞ്ഞു. നാല് കേന്ദ്ര ഏജന്‍സികളുടെ ഹൈഡ്രോളജിക്കല്‍ മാപ്പിംഗിന്റെ അന്തിമ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വെള്ളത്തിന്റ സ്രോതസ്സ് കണ്ടെത്താന്‍ കഴിയൂ. ഹൈഡ്രോളജിക്കല്‍ മാപ്പിങ്ങിന്റെ അന്തിമ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ലഭിക്കും.
ജോഷിമഠില്‍ നിലവില്‍ എഴുവത് ശതമാനത്തോളം ജനങ്ങള്‍ സാധാരണ നിലയിലെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. ചര്‍ദം യാത്ര നാല് മാസത്തിനുശേഷം ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മാസം 20 മുതല്‍ 27 വരെ ജോഷിമഠില്‍ മഞ്ഞുവീഴ്ചയ്ക്കും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഹിമാലയന്‍ മലനിരകളിലെ ചമോലി ജില്ലയിലെ ഓലിയില്‍ ആറടി വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.