വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് കോൺഗ്രസ്; ഗൂഢനീക്കമെന്ന് കെ സി വേണുഗോപാൽ
സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്തുന്നതിനെ എതിർത്ത് കോൺഗ്രസും. ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ ബിജെപി സർക്കാരിന് ഗൂഢനീക്കമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു.
മറ്റ് പ്രധാന വിഷയങ്ങളും അവഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അജണ്ടകളുണ്ടെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ബില്ലിനെ എതിർക്കുമെന്നാണ് കോൺഗ്രസിലെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാൽ പറഞ്ഞു
പാർലമെന്റിൽ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുമെന്ന് സമാജ് വാദി പാർട്ടിയും എംഐഎമ്മും അറിയിച്ചു. ഇന്ത്യയിൽ ഇപ്പോൾ ബില്ലിന്റെ ആവശ്യമില്ലെന്നായിരുന്നു സമാജ് വാദി പാർട്ടി പ്രതികരിച്ചത്.