Tuesday, January 7, 2025
National

സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കാൻ തീരുമാനം; കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

സ്ത്രീകളുടെ വിവാഹ പ്രായം 18ൽ നിന്ന് 21 വയസ്സായി ഉയർത്താനുള്ള നിർദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 2020ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം പ്രഖ്യാപിച്ചത്. നിയമഭേദഗതി പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ കൊണ്ടുവന്നേക്കും.

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തൽ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം. നിലവിൽ സ്ത്രീകളുടെ വിവാഹ പ്രായം 18ഉം പുരുഷൻമാരുടെ വിവാഹ പ്രായം 21ഉം ആണ്.

 

Leave a Reply

Your email address will not be published. Required fields are marked *