ഹെലികോപ്റ്റർ ദുരന്തം; വിവിഐപി യാത്രയുടെ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കും: വ്യോമസേന
വി.വി.ഐപി വിമാന യാത്രയുടെ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കുമെന്ന് വ്യോമസേന മേധാവി . തമിഴ്നാട്ടിലുണ്ടായ കുനൂർ ഹെലികോപ്ടർ അപകടത്തിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കുക .
അപകടത്തിന്‍റെ കാരണം അന്വേഷണ സംഘം പരിശോധിക്കുകയാണ്. അന്വേഷണം സത്യസന്ധമായിരിക്കുമെന്നും വ്യോമസേനാ മേധാവി വി.ആർ ചൗധരി ചൂണ്ടിക്കാട്ടി .
ഡിസംബര്‍ 8നാണ് ഊട്ടിയിലെ കൂനൂരിൽ ഹെലികോപ്റ്റര്‍ തകർന്ന് വീണ് അപകടമുണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ വെല്ലിങ്ടണ്‍ യാത്രക്കിടെയായിരുന്നു ഹെലിക്കോപ്റ്റർ ദുരന്തം . അപകടത്തില്‍ സംയുക്ത കരസേനാ മേധാവി ബിപിൻ റാവത്ത് അടക്കമുള്ള 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ദിവസങ്ങളോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ബുധനാഴ്ച യാണ് വീരമൃത്യു വരിച്ചത് .