വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് സിപിഎം; എന്ത് മാറ്റമാണ് ഉണ്ടാകുകയെന്ന് യെച്ചൂരി
പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ എതിർത്ത് സിപിഎം. പ്രായപരിധി ഉയർത്തുന്നത് എന്തിനാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്ത് 18 വയസ്സ് പൂർത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ളയാൾക്കൊപ്പം ജീവിക്കാമെന്നാണ് ഭരണഘടന ഉറപ്പ് നൽകുന്നത്. നിയമപരമായ വിവാഹത്തിന് 21 വയസ്സ് പൂർത്തിയാകണമെന്നതല്ലാതെ എന്ത് മാറ്റമാണ് ഈ നിയമത്തിലൂടെ കൊണ്ടുവരാൻ കഴിയുകയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് യെച്ചൂരി പറഞ്ഞു
കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞ ശേഷമേ പാർലമെന്റിൽ നിയമത്തെ എതിർക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് പോകൂവെന്നും യെച്ചൂരി വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്നാണ് കേന്ദ്രവൃത്തങ്ങൾ പറയുന്നത്. അതിന് പോഷകാഹാര കുറവ് പോലുള്ള പ്രശ്‌നങ്ങളാണ് പരിഹരിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു