Wednesday, January 8, 2025
National

ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കാളിയായി ഗാന്ധിജിയുടെ ചെറുമകനും

മഹാരാഷ്ട്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ജോഡോ യാത്രയില്‍ പങ്കാളിയായി ഗാന്ധിജിയുടെ ചെറുമകന്‍. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ തുഷാര്‍ ഗാന്ധി വെള്ളിയാഴ്ചയാണ് രാഹുല്‍ ഗാന്ധിക്കൊപ്പം ജോഡോ യാത്രയില്‍ ചേര്‍ന്നത്. പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഗാന്ധി-നെഹ്റു എപ്പോഴും ഒരുമിച്ചിരിക്കുന്നു’ എന്ന് ഇരുവരുടെയും ചിത്രം പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ഇന്ന് രാവിലെ ആറ് മണിയോടെ അകോല ജില്ലയിലെ ബാലാപൂരില്‍ നിന്നാണ് ജോഡോ യാത്ര പുനരാരംഭിച്ചത്. ഷെഗാവില്‍ എത്തിയപ്പോഴാണ് യാത്രയ്‌ക്കൊപ്പം തുഷാര്‍ ഗാന്ധിയും ചേര്‍ന്നത്. തുഷാറിന്റെ ജന്മസ്ഥലമാണ് ഷെഗാവ്. സെപ്റ്റംബര്‍ 7 ന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് ജോഡോ യാത്ര ആരംഭിച്ചത്. നവംബര്‍ 7ന് മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ പ്രവേശിച്ചു. നന്ദേഡ്, ഹിംഗോലി, വാഷിം, അകോല ജില്ലകളില്‍ ഇതിനോടകം യാത്രയെത്തി. നവംബര്‍ 20ന് മധ്യപ്രദേശിലെത്തും.

അതേസമയം വി ഡി സവര്‍ക്കര്‍ക്കെതിരായ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. ശിവസേന ഷിന്‍ഡെ വിഭാഗം നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്. രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് സവര്‍ക്കറുടെ കൊച്ചുമകനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Read Also: വി.ഡി സവര്‍ക്കര്‍ക്കെതിരായ പ്രസ്താവന; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

മഹാരാഷ്ട്രയിലെത്തിയ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഹിന്ദുത്വ ആശയപ്രചാരകന്‍ വി ഡി സവര്‍ക്കര്‍ക്കെതിരായ പ്രസ്താവന നടത്തിയത്. സവര്‍ക്കര്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ ക്ഷമ ചോദിച്ചുവെന്ന് രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തിയത്. രക്ഷാപണ കത്തില്‍ ഒപ്പിട്ട സസവര്‍ക്കര്‍ നെഹ്റു, പട്ടേല്‍ തുടങ്ങിയ നേതാക്കളെ വഞ്ചിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Story Highlights: tushar gandhi is at bharat jodo yatra with rahul gandhi

Leave a Reply

Your email address will not be published. Required fields are marked *