തീവ്രവാദത്തിനെതിരെ ബ്രിക്‌സ് രാഷ്ട്രങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന് മോദി; ഭീകരതയെ സഹായിക്കുന്ന രാഷ്ട്രങ്ങളെ കൊണ്ട് മറുപടി പറയിക്കണം
ബ്രിക്‌സ് രാജ്യങ്ങളുടെ നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തീവ്രവാദമാണെന്ന് മോദി പറഞ്ഞു. കൊവിഡ് സാഹചര്യത്തിൽ മരുന്ന് ഉത്പാദനത്തിൽ വലിയ സംഭാവന നൽകാൻ ഇന്ത്യക്ക് സാധിച്ചതായും മോദി പറഞ്ഞു
ഭീകരർക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെ കൊണ്ട് അതിന് ഉത്തരം പറയിക്കണം. ഈ പ്രശ്‌നത്തെ നേരിയുന്നതിന് ബ്രിക്‌സ് രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണം. മരുന്ന് ഉത്പാദന മേഖലയിൽ ഇന്ത്യയുടെ വലിയ ശേഷി മൂലം കൊവിഡ് സാഹചര്യത്തിൽ 150ഓളം രാജ്യങ്ങൾക്ക് മരുന്ന് നൽകാൻ സാധിച്ചു. വാക്‌സിൻ ഉത്പാദനത്തിലും വിതരണത്തിലും ലോകത്തിന് സംഭാവന നൽകാൻ ഇന്ത്യക്ക് സാധിക്കും
2021ൽ ബ്രിക്‌സ് 15 വർഷം പൂർത്തിയാക്കുകയാണ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ബ്രിക്‌സ് എടുത്ത വിവിധ തീരുമാനങ്ങളെ വിലയിരുത്തി ഒരു റിപ്പോർട്ട് തയ്യാറാക്കണമെന്നും മോദി പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, ബ്രസീൽ പ്രസിഡന്റ് ബോൽസനാരോ, റഷ്യൻ പ്രസിഡന്റ് പുടിൻ എന്നിവരും ഉച്ചകോടിയിൽ സംസാരിക്കും.