ജമ്മു കാശ്മീരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഭീകരർ കൊലപ്പെടുത്തി. ഷോപ്പിയാനിലെ ഹാർമേനിൽ ആണ് സംഭവം. ഉത്തർ പ്രദേശിൽ നിന്നുള്ള മോനിഷ് കുമാർ, രാം സാഗർ എന്നീ തൊഴിലാളികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഭീകരവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു.