Sunday, January 5, 2025
National

ട്വൻ്റി20 ലോകകപ്പ്; ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം നല്ലതല്ലെങ്കില്‍ പുനരാലോചിക്കണം: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

 

ന്യൂഡല്‍ഹി: ഒക്‌ടോബര്‍ 24ന് ദുബൈയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-പാക് ട്വന്റി20 ലോകകപ്പ് മത്സരം നടത്തുന്നത് പുനരാലോചിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം നല്ലതല്ലെങ്കില്‍ ഇക്കാര്യം പുനഃപരിശോധിക്കേണ്ടതാണെന്ന് ഗിരിരാജ് സിങ് പറഞ്ഞു. ജമ്മു കശ്മീരില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് മത്സരം നടത്തണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരില്‍ തദ്ദേശവാസികളല്ലാത്ത തൊഴിലാളികള്‍ക്ക് നേരെ ഞായറാഴ്ച വീണ്ടും ആക്രമണമുണ്ടായിരുന്നു. കുല്‍ഗാമിലെ വാന്‍പോ മേഖലയിലാണ് ബീഹാര്‍ സ്വദേശികളായ രണ്ട് പേരെ ഭീകരവാദികള്‍ വെടിവെച്ച് കൊന്നത്.

Leave a Reply

Your email address will not be published. Required fields are marked *