Sunday, April 13, 2025
Kerala

ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം; തുലാമാസ പൂജകാലയളവിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല

 

പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടകരെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനമായി. തുലാമാസ പൂജ കാലയളവിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല. 20, 21 തീയതികളിലാണ് ഭക്തർക്ക് പ്രവേശനമില്ലാത്തത്. നിലക്കൽ വരെ എത്തിയവരെ തിരിച്ച് വിടാൻ ക്രമീകരണം ഒരുക്കും. ശബരിമല തീർത്ഥാടനം സാധ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

ശബരിമല മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഇന്നലെയും ഇന്നും തുലാമാസ പൂജാ തീർഥാടനത്തിന് അനുവാദമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *