ബിജെപിയുമായി യാതൊരു സഖ്യവുമില്ലെന്ന് അണ്ണാ ഡിഎംകെ
ബിജെപിയുമായി നിലവിൽ മുന്നണി ബന്ധമില്ലെന്ന് അണ്ണാ ഡിഎംകെ. സഖ്യം സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുൻപേ തീരുമാനിക്കുമെന്ന് മുതിർന്ന നേതാവ് ഡി ജയകുമാർ വ്യക്തമാക്കി. അണ്ണാ ഡിഎംകെയുമായി സഖ്യം വേണമെന്ന് ബിജെപി ആഗ്രഹിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ സഖ്യം വേണ്ടെന്ന നിലപാടിലാണ്. എഡിഎംകെ നേതാക്കളെ അനാവശ്യമായി വിമർശിക്കുന്നുവെന്നും തമിഴ് നാട്ടിൽ ഒറ്റയ്ക്ക് മത്സരിച്ചാൽ ബിജെപി നോട്ടയ്ക്കും താഴെയെന്നും ഡി ജയകുമാർ പറഞ്ഞു.
ഞങ്ങളുടെ നേതാക്കള്‍ക്കെതിരായ നിങ്ങളുടെ വിമര്‍ശനങ്ങളെല്ലാം ഞങ്ങള്‍ സഹിക്കണോ?. ഞങ്ങള്‍ എന്തിന് നിങ്ങളെ ചുമക്കണം? നിങ്ങളുടെ വോട്ട് ബാങ്ക് എല്ലാവര്‍ക്കും അറിയാം. ബിജെപിക്ക് തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാനാവില്ല. ഞങ്ങള്‍ കാരണമാണ് നിങ്ങള്‍ അറിയപ്പെടുന്നത്.’ അണ്ണാമലൈക്കെതിരെ ജയകുമാര്‍ ആഞ്ഞടിച്ചു.
മുന്‍മുഖ്യമന്ത്രി ജയലളിത അടക്കം എഐഎഡിഎംകെ നേതാക്കളെ വിമര്‍ശിച്ച അണ്ണാമലൈയെ, ബിജെപി നിയന്ത്രിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ അണ്ണാമലൈ ആഗ്രഹിക്കുന്നില്ലെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.