കർണാടകയിൽ സിപിഐഎം സംഘടിപ്പിക്കുന്ന മഹാറാലിയും പൊതുസമ്മേളനവും ഇന്ന്
കർണാടകയിലെ ബാഗേപളളിയിൽ സിപിഐഎം സംഘടിപ്പിക്കുന്ന മഹാറാലിയും പൊതുസമ്മേളനവും ഇന്ന്. കേരള മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് സിപിഐഎം മഹാറാലി സംഘപ്പിക്കുന്നത്. പി.ബി അംഗങ്ങളായ എംഎ. ബേബി, ബിവി. രാഘവലു, കർണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ് എന്നിവരും റാലിയിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ബെംഗളൂരുവിലും, ബാഗേപ്പള്ളിയിലും ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.