കേരളാ തീരത്ത് ഭീകരർ എത്തിയെന്ന് റിപ്പോർട്ട്; കർണാടകയിൽ അതീവ ജാഗ്രത
കേരളാ തീരത്തേക്ക് ഭീകരർ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ കർണാടകയുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. തീരമേഖലയിലും വനപ്രദേശങ്ങളിലും സംശയാസ്പദമായി എന്തെങ്കിലും നടക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ച് വരികയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു.
ദേശവിരുദ്ധ പ്രവർത്തനങ്ങൾ ചെറുക്കുന്നതിൽ എൻഐഎക്കൊപ്പം കർണാടക പോലീസും ജാഗരൂകരാണെന്ന് ബൊമ്മെ പറഞ്ഞു. സംശയം തോന്നിയതിന്റെ പേരിൽ എൻ ഐ എ ഒരാളെ പിടികൂടിയിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു
പാക്കിസ്ഥാനിലേക്ക് പോകുന്നതിന് രണ്ട് ബോട്ടുകളിലായി 12 ഭീകരർ ആലപ്പുഴയിൽ എത്തിയെന്നാണ് കർണാടക പോലീസിന് ലഭിച്ച വിവരം. ശ്രീലങ്കയിൽ നിന്ന് കടൽ മാർഗമാണ് ഇവർ ആലപ്പുഴയിലെത്തിയതെന്ന് പോലീസ് പറയുന്നു.