ബംഗളൂരുവിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ബംഗളൂരുവിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബ്യാദരഹള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭാരതി(51) മക്കളായ സിഞ്ജന(34), സിന്ദൂര(34), മധുസാഗർ(25), ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടര വയസ്സുകാരിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മരിച്ചവരിൽ മുതിർന്നവരായ നാല് പേരെയും മുറികളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. കുട്ടിയുടേത് മുറിയിലെ കിടക്കയിലായിരുന്നു മൃതദേഹം. ഇവിടെ തന്നെയാണ് രണ്ടര വയസ്സുകാരിയെ അബോധാവസ്ഥയിൽ കണ്ടത്. ദിവസങ്ങളോളം ഭക്ഷണം ലഭിക്കാത്ത അവസ്ഥയിലായിരുന്നു രണ്ടര വയസ്സുകാരി.