നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി
നാദാപുരം ചെക്യാട് ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കീറിയപറമ്പത്ത് രാജു, ഭാര്യ റീന, മക്കളായ ഷെഫിൻ, ഷാലിസ് എന്നിവർക്കാണ് പൊള്ളലേറ്റത്.
ഇവർ താമസിക്കുന്ന വീടിന്റെ ഒരു മുറി പൂർണമായും കത്തിനശിച്ചു. പുലർച്ചെ രണ്ടരയോടെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഓടിക്കൂടിയ ശേഷം നാല് പേരെയും രക്ഷപ്പെടുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാല് പേരുടെയും നില ഗുരുതരമാണ്. ആത്മഹത്യാശ്രമമെന്നാണ് കരുതുന്നത്.