ഭരണപരിചയം കുറവുള്ള മന്ത്രിമാർക്ക് ത്രിദിന പരിശീലനവുമായി സർക്കാർ
ഭരണപരിചയം കുറവുള്ള മന്ത്രിമാർക്ക് പരിശീലനവുമായി സംസ്ഥാന സർക്കാർ. ഈ മാസം 20, 21, 22 തീയതികളിൽ ദിവസേന മൂന്ന് ക്ലാസുകൾ വീതം മന്ത്രിമാർക്ക് നൽകും. രാവിലെ ഒമ്പതര മുതൽ ഒരു മണിക്കൂർ വീതമുള്ള മൂന്ന് ക്ലാസുകൾ ഒരു ദിവസമുണ്ടാകും.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റാണ് മന്ത്രിമാർക്ക് പരിശീലനം നൽകുന്നത്. സർക്കാരിന്റെ നൂറ് ദിന പ്രവർത്തനത്തിനിടെയാണ് മന്ത്രിമാർക്ക് ഭരണപരമായ കാര്യങ്ങളിൽ അവഗാഹം കുറവാണെന്ന് കണ്ടെത്തിയത്. വിഷയങ്ങൾ പഠിക്കുന്നതിലും ഫയലുകൾ കൈകാര്യം ചെയ്യുന്നതിലും മന്ത്രിമാർ പിന്നോട്ടാണെന്ന് ഐഎംജി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു
ഭരണസംവിധാനത്തെ പരിചയപ്പെടൽ, ദുരന്തകാലത്തെ നേതൃപാടവം, ടീം ലീഡറായി എങ്ങനെ പ്രവർത്തിക്കാം, കാര്യക്ഷമത വർധിപ്പിക്കൽ, പദ്ധതി നിർവഹണത്തിലെ വെല്ലുവിളികൾ, സമൂഹമാധ്യമങ്ങളിലെ അപകടങ്ങളും സാധ്യതകളും തുടങ്ങിയവയൊക്കെയാണ് നൽകുന്ന ക്ലാസുകൾ.