സുനന്ദ പുഷ്‌കറിന്റെ മരണം: തരൂരിനെതിരെ കുറ്റം ചുമത്തണോയെന്നതിൽ കോടതി വിധി ഇന്ന്
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതിൽ കോടതി ഇന്ന് വിധി പറയും. ഡൽഹി റോസ് അവന്യൂ കോടതിയാണ് രാവിലെ 11 മണിക്ക് വിധി പറയുക. ഇതിന് മുമ്പ് വിധി പറയാനായി മൂന്നുതവണ തീയതി നിശ്ചയിച്ചിരുന്നുവെങ്കിലും മാറ്റി വെക്കുകയായിരുന്നു.
ജൂലൈ 27നാണ് ഒടുവിൽ കേസ് മാറ്റിയത്. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കും ഗാർഹിക പീഡനത്തിനും കുറ്റം ചുമത്തണമെന്നതാണ് പോലീസിന്റെ ആവശ്യം. എന്നാൽ സുനന്ദയുടെത് അപകട മരണമാണെന്ന് തരൂർ വാദിക്കുന്നു.