Thursday, October 17, 2024
National

നിയമസഭാ കയ്യാങ്കളി കേസ്: സുപ്രീം കോടതി വിധി നാളെ പത്തരയ്ക്ക്, സർക്കാരിന് നിർണായകം

നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി വിധി നാളെ. രാവിലെ പത്തരയ്ക്കാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, എം ആർ ഷാ എന്നിവരടങ്ങിയ ബഞ്ച് വിധി പറയുന്നത്. മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ പ്രതികളായ കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന ഹർജിയിലാണ് വിധി
സംസ്ഥാന സർക്കാരിന് നിർണായകമാണ് വിധി. നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ രൂക്ഷ വിമർശനം സർക്കാർ കേട്ടിരുന്നു. പ്രതികളായ ജനപ്രതിനിധികൾ വിചാരണ നേരിടേണ്ടതാണെന്ന് ബെഞ്ച് പറഞ്ഞിരുന്നു.

വി ശിവൻകുട്ടി, കെ ടി ജലീൽ, ഇ പി ജയരാജൻ, കുഞ്ഞമ്മദ് മാസ്റ്റർ, സി കെ സദാശിവൻ, കെ അജിത് എന്നീ പ്രതികൾ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published.