Wednesday, April 16, 2025
National

രാജ്യത്ത് ഏഴര ലക്ഷത്തിലധികം കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 487 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,67,296 ആയി ഉയര്‍ന്നു. 2,69,789 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

4,76,978 പേര്‍ ഇതിനോടകം രോഗമുക്തി സ്വന്തമാക്കി. 21,129 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 487 പേര്‍ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ദിനംപ്രതി 24,000ത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം. മഹാരാഷ്ട്രയില്‍ 2.23 ലക്ഷം പേര്‍ രോഗബാധിതരായപ്പോള്‍ 9448 പേര്‍ മരിച്ചു. ഇതിലേറെയും മുംബൈ, പൂനെ, താനെ ജില്ലകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *