രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 47,074 പുതിയ കേസുകൾ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,704 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 14.83 ലക്ഷം പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 654 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 33,425 ആയി ഉയർന്നു. 9,52,744 പേർ രോഗമുക്തി നേടിയപ്പോൾ 4,96,988 പേരാണ് ചികിത്സയിൽ കഴിയുന്നത്. 64.24 ശതമാനമാണ് രോഗമുക്തി നിരക്ക്
മഹാരാഷ്ട്രയിൽ 1,47,896 പേർ നിലവിൽ ചികിത്സയിലുണ്ട്. 2.21 ലക്ഷം പേർ രോഗമുക്തി നേടി. 13,883 പേരാണ് ഇതിനോടകം മരിച്ചത്. തമിഴ്‌നാട്ടിൽ മരണസംഖ്യ 3571 ആയി ഉയർന്നു. 54,896 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. കർണാടകയിൽ 1953 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്