Saturday, October 19, 2024
National

നീറ്റ് പരീക്ഷാ വിവാദം; എൻടിഎക്കും കേന്ദ്രത്തിനും സുപ്രിംകോടതി നോട്ടീസ്

നീറ്റ് പരീക്ഷാ വിവാദത്തിൽ നഷണൽ ടെസ്റ്റിങ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ്. വീഴ്ച അംഗീകരിച്ച് തെറ്റ് തിരുത്തണമെന്ന് സുപ്രിംകോടതി നിർദേശം നൽകി. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകാനാണ് എൻടിഎക്ക് നിർദേശം നൽകിയിരിക്കുന്നത്. കുട്ടികളുടെ കഠിനധ്വാനത്തെ കാണാതെ പോകരുതെന്ന് കോടതി പറഞ്ഞു.

തെറ്റ് അംഗീകരിക്കാൻ എൻടിഎ തയാറാകണമെന്നും ശേഷം ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. തിരുത്തൽ നടപടികൾ എൻടിഎയുടെ വിശ്വാസ്യത നിലനിർത്താൻ അനിവാര്യമാണ്. കുട്ടികൾ നൽകുന്ന പരാതികൾ സമയബന്ധിതമായി മുൻവിധി കൂടാതെ പരിശോധിക്കണമെന്ന് കോതി നിർദേശിച്ചു.

ബിഹാറിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 13 പേർ അറസ്റ്റിലായിരുന്നു. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പർ ചോർന്നെന്ന പരാതിയുമായി വിദ്യാർത്ഥികൾ പൊലീസിനെ സമീപിച്ചതോടെയാണ് ഗുരുതരാക്രമക്കേടുകൾ കണ്ടെത്തിയത്. ചോദ്യപേപ്പർ ആവശ്യപ്പെട്ട ഉദ്യോഗാർത്ഥികൾ 30 ലക്ഷം രൂപ മാഫിയയ്ക്ക് നൽകിയതായി സംശയിക്കുന്ന 6 പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ ബീഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയത്.

ചോദ്യപേപ്പറുകൾക്കായി തങ്ങളുടെ രക്ഷിതാക്കൾ 30 ലക്ഷത്തിലധികം രൂപ നൽകിയതായി ഉദ്യോഗാർത്ഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ ആയവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ നിലയിൽ ചില ചോദ്യപേപ്പറുകളും ലഭിച്ചിട്ടുണ്ട്. ഇത് നീറ്റ് പരീക്ഷയുടെ ആണോ എന്ന് തെളിയിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ചോദ്യപേപ്പറുകളുടെ പകർപ്പ് പൊലീസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.