കൊല്ലത്ത് ബിജെപി നേതാവിന്റെ കാർ ആക്രമിച്ചു
കൊല്ലം കൊട്ടാരക്കരയിൽ ബിജെപി നേതാവിന്റെ കാർ ആക്രമിച്ചു. ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി ശാലു കുളക്കടയുടെ കാറിന് നേരെ ആക്രമണം. കാറിന്റെ പിൻഭാഗത്തെ ചില്ല് എറിഞ്ഞുടച്ചു.
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു വീട്ടിൽ നിർത്തിയിട്ട കാറിന് നേരെ ആക്രമണം ഉണ്ടായത്. രാഷ്ട്രീയ എതിരാളികളാണ് ആക്രമണത്തിന് പിന്നിൽ എന്ന് ശാലു കുളക്കട പ്രതികരിച്ചു.