Friday, January 10, 2025
National

റബ്ബർ ആക്ട് പ്ലാറ്റിനം ജൂബിലി ആഘോഷം; കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഇന്ന് കോട്ടയത്ത്

റബ്ബർ ആക്ട് രൂപീകരണത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്ന് കേരളത്തിലെത്തും. ആഘോഷ പരിപാടികൾക്ക് കോട്ടയത്ത് തിരിതെളിയും. ഒരു കിലോ റബ്ബർ ഷീറ്റിന് 250 രൂപ ലഭിക്കുമെന്ന കർഷകരുടെ ആഗ്രഹം സഫലമാകുമോ എന്ന് കാത്തിരുന്ന് കാണാം.

റബ്ബർ ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. 1947ല്‍ ​റബ്ബർ ആ​ക്ട് രൂ​പ​വ​ത്ക​രി​ച്ച​തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യാ​ഘോ​ഷ​മാ​ണ് റ​ബ​ര്‍ബോ​ര്‍ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ റബ്ബർ കൃ​ഷി​യും റബ്ബ​റു​ത്പ​ന്ന​നി​ര്‍മാ​ണ​വും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ബോ​ര്‍ഡി​ന്‍റെ ശ്ര​മ​ങ്ങ​ളു​ടെ 75 വ​ര്‍ഷ​ത്തെ നേ​ട്ട​ങ്ങ​ളാ​ണു വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്ന​ത്.

അതേസമയം സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് ബിജെപി നൽകിയ വാക്ക് പാലിക്കണമെന്നും റബ്ബറിന് കിലോയ്ക്ക് 300 രൂപയായി താങ്ങുവില പ്രഖ്യാപിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻഎംപി ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ മുസ്ലീം വീടുകളില്‍ നടത്തുന്ന പ്രഹസന സന്ദര്‍ശനം പോലെ, കേന്ദ്രമന്ത്രിയുടെ റബ്ബർ ബോര്‍ഡ് പരിപാടിയെ തരംതാഴ്ത്തിയാല്‍, അത് കർഷകരോടുള്ള കൊടിയ വഞ്ചനയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *