Thursday, April 17, 2025
National

മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് നാളെ തുടക്കം

മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിനുള്ള ഒരുക്കം പൂർത്തിയായതായി നേതാക്കൾ അറിയിച്ചു. ദേശീയ പ്രതിനിധി സമ്മേളനത്തോടെ ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകും.

മുസ്‌ലിം ലീഗ് രൂപീകരണത്തിന്റെ 75ആം വാർഷികത്തോടനുബന്ധിച്ചാണ് പാർട്ടി രൂപീകൃതമായ ചെന്നൈയിൽ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ന് എഐകെഎംസിസി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം നടക്കും. നാളെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പെടുന്ന സമ്മേളനത്തോടെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് തുടക്കമാകും. മാർച്ച് 10ന് മുസ്‌ലിം ലീഗ് രൂപീകരണ യോഗം നടന്ന രാജാജി ഹാളിൽ ദേശീയ കൗൺസിൽ യോഗം ചേരും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പാകും യോഗത്തിൽ പ്രധാനമായും ചർച്ചയാവുക. തുടർന്ന് ചെന്നൈ കൊട്ടിവക്കം വൈഎംസിഎ ഗ്രൗണ്ടിൽ പൊതു സമ്മേളനം നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുഖ്യാതിഥിയാകും.

പ്ലാറ്റിനം ജൂബിലി മഹാസമ്മേളനത്തിലൂടെ ദേശീയ രാഷ്ട്രീയത്തിലേക്കടക്കം ശക്തമായൊരു തിരിച്ചു വരവാണ് ലീഗ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *