Wednesday, January 8, 2025
National

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ കൊവിഡ് വാക്‌സിൻ സ്വീകരിക്കില്ലെന്ന് കർഷകർ

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ലെന്ന് ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ. കൊവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് രാജ്യത്ത് ആരംഭിച്ചതിന് പിന്നാലെയാണ് കർഷകർ ഇക്കാര്യം വ്യക്തമാക്കിയത്.

ആരോഗ്യപ്രവർത്തകർക്ക് വാക്‌സിൻ നൽകി കഴിഞ്ഞാൽ അടുത്ത ഘട്ടത്തിൽ പ്രായമായവർക്ക് വാക്‌സിൻ നൽകാനാണ് സർക്കാർ തീരുമാനം. ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകരിൽ ഏറെയും അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്.

യാതൊരു ചെറുത്തുനിൽപ്പുമില്ലാതെ കാർഷിക നിയമങ്ങൾ പാസാക്കാനുള്ള സർക്കാരിന്റെ തന്ത്രം മാത്രമാണ് ലോക്ക് ഡൗണെന്നും കർഷകർ ആരോപിക്കുന്നു. കാർഷിക നിയമങ്ങൾ കാരണം തങ്ങളുടെ സ്ഥലവും വീടും നഷ്ടപ്പെട്ടാൽ വാക്‌സിൻ കൊണ്ട് എന്താണ് പ്രയോജനമെന്നും ഇവർ ചോദിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *