നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടേക്കില്ലെന്ന് വ്യക്തമാക്കി കർഷക സംഘടനകൾ
കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്ന് വ്യക്തമാക്കി കർഷക സംഘടനകൾ. ഡൽഹി അതിർത്തികളിൽ സമരം തുടരും. സുപ്രീം കോടതി വിധി പരിശോധിക്കും
നിയമം പിൻവലിക്കാതെ പിന്നോട്ടില്ല. വിധിയുടെ പശ്ചാത്തലത്തിൽ ഇന്ന് പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകൾ കോർ കമ്മിറ്റി യോഗം ചേരും. നാളെ 12 മണിക്ക് 41 സംഘടനകളുടെ സെൻട്രൽ കമ്മിറ്റി സിംഘുവിൽ ചേരും.
കാർഷിക നിയമങ്ങൾ സുപ്രീം കോടതി ഇന്ന് സ്‌റ്റേ ചെയ്തിരുന്നു. നിയമത്തിനെതിരെ സമരം ശക്തമാകുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഇടപെടൽ. കൂടാതെ നാലംഗ വിദഗ്ധ സമിതി നിയമങ്ങൾ പരിശോധിക്കും. അതുവരെയാണ് നിയമഭേദഗതി മരവിപ്പിച്ചിരിക്കുന്നത.