മുംബൈയിലെ പരേഖ് ആശുപത്രിക്ക് സമീപം തീപിടുത്തം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്
മുംബൈ ഘാട്‌കോപ്പറിലെ പരേഖ് ആശുപത്രിക്ക് സമീപമുള്ള ജൂനോസ് പിസ്സ റസ്‌റ്റോറന്‍റിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. എട്ട് അഗ്നിശമന വിഭാഗങ്ങള്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തിയതായി മുംബൈ അഗ്നി ശമന വിഭാഗം അറിയിച്ചു.
തീപിടിത്തത്തിൽ പരുക്കേറ്റ മൂന്ന് പേരെ രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
തീപിടിത്തത്തെ തുടർന്ന് ശക്തമായ പുക പടലമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട പരാഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 22 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടിൽ പറയുന്നു.