Wednesday, April 16, 2025
National

സൈന്യത്തിനെതിരായ പ്രസ്താവന; രാഹുൽ ഗാന്ധിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ജയ്ചന്ദുമായി താരതമ്യം ചെയ്ത് ബിജെപി. ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം തകർക്കാൻ ശ്രമിക്കുന്ന മുൻ പാർട്ടി അധ്യക്ഷനെ കോൺഗ്രസ് പുറത്താക്കണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു. ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ തല്ലിക്കൊല്ലുകയാണെന്ന രാഹുലിൻ്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ബിജെപിയുടെ പ്രതികരണം.

മല്ലികാർജുൻ ഖാർഗെ റിമോട്ട് കൺട്രോൾ കോൺഗ്രസ് അധ്യക്ഷൻ അല്ലെങ്കിൽ, പ്രതിപക്ഷ പാർട്ടി രാജ്യത്തോടൊപ്പം നിൽക്കുകയാണെങ്കിൽ, ഇന്ത്യയെ ഇകഴ്ത്തുകയും സായുധ സേനയുടെ മനോവീര്യം തകർക്കുകയും ചെയ്യുന്ന പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. രാഹുലിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പ്രസ്താവന പ്രതിപക്ഷ പാർട്ടിയുടെ ചിന്താഗതിയായി അർത്ഥമാക്കേണ്ടി വരുമെന്നും ഭാട്ടിയ പറഞ്ഞു.

“ഒരു ഭാരതീയൻ എന്ന നിലയിൽ നമ്മുടെ സൈന്യം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. നമ്മുടെ ശക്തി എന്താണെന്ന് ഇന്ത്യൻ ജവാൻമാർ തെളിയിക്കുന്നു, പിന്നെ എന്തിനാണ് ഇന്ത്യയുടെ ജയ്ചന്ദ് രാഹുൽ ഗാന്ധി സൈന്യത്തിന്റെ മനോവീര്യം തകർക്കാൻ ശ്രമിക്കുന്നത്? ഇത് 1962ലെ നേതൃത്വമല്ല. ഇത്തവണ രാജ്യത്ത് ശക്തമായ നേതൃത്വമുണ്ട്. ഇന്ത്യയാണ് ഇന്ന് ലോകത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ എട്ടര വർഷത്തിനിടെ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആരും കൈയേറിയിട്ടില്ലെന്നത് രാഹുലിനെപ്പോലെ ജയ്ചന്ദ് കേൾക്കണം.”- ഭാട്ടിയ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *