Sunday, January 5, 2025
National

കോട്ടയം, ഇടുക്കി ജില്ലകളിൽ നേരിയ ഭൂചലനം; 1.99 തീവ്രത

 

കോട്ടയം ഇടുക്കി ജില്ലകളിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 1.99 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം. മീനച്ചിലാണ് പ്രഭവ കേന്ദ്രമെന്നാണ് സൂചന. ഇടുക്കിയിലെ സീസ്‌മോഗ്രാഫിൽ ഇതുസംബന്ധിച്ച പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ പൂവരണി, ഇടമറ്റം, ഭരണങ്ങാനം, അരുണാപുരം, പൂഞ്ഞാർ, പനച്ചിപ്പാറ മേഖലകളിലാണ് ഭൂചലനമുണ്ടായത്. വിഷയത്തിൽ ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *